

മലേഷ്യൻ ടീം സമ്മാനം ഏറ്റുവാങ്ങുന്നു.
അബുദാബി: ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ബാഡ്മിന്‍റൺ ടീമുകൾ മത്സരിച്ച വൈ ടവർ എലൈറ്റ് ചാംപ്യൻസ് ട്രോഫിയിൽ മുഹമ്മദ് നുറൈദിൽ അദാ ബിൻ അസ്മാൻ, ഹെൽമി സുൽഹൈദി ബിൻ സുൽമാൻ എന്നിവരടങ്ങിയ മലേഷ്യൻ ടീം ചാംപ്യൻമാരായി. ആൻഡി ഹംസ മർവാൻ- റാഡൻ ബഗാസ് സഖ്യം രണ്ടാം സ്ഥാനം നേടി.
കമൽ കൃഷ്ണൻ ശ്രീകുമാർ, റോബൻസ് വി. റോണി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങുന്നു.
മലയാളികളായ കമൽ കൃഷ്ണൻ ശ്രീകുമാർ, റോബൻസ് വി. റോണി എന്നിവരാണ് സെക്കൻഡ് റണ്ണറപ്പുകൾ. ചാംപ്യന്മാർക്ക് 15000 ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് 7000 ദിർഹവും സെക്കൻഡ് റണ്ണറപ്പുകൾക്കുള്ള 3000 ദിർഹവും ട്രോഫികളും സമ്മാനിച്ചു.
യുഎഇ ബാഡ്മിന്‍റൺ ഫെഡറേഷൻ ജനറൽ സെക്രട്ടറി നാസർ ഖാമിസ് അൽ മാരി, ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷന്‍റെ ദുബായ് ബാഡ്മിന്‍റൺ ഡെവലപ്‌മെന്‍റ് മാനേജർ ജാഫർ ഇബ്രാഹിം, ലുലു ഇന്‍റർനാഷണൽ ഹോൾഡിങ്സ് പ്രോപ്പർട്ടി ഓപ്പറേഷൻസ് ഡയറക്റ്റർ ബദറുദ്ദീൻ കെ.സി, ഇ-ഹബ് ഇവി ചാർജിംഗ് സ്റ്റേഷൻസ് മാനെജിങ് ഡയറക്റ്റർ അമീർ ഷാ, ഒപ്പാൽ ഓർബിറ്റ് ജനറൽ കോൺട്രാക്റ്റിംഗ് ആൻഡ് ഡെക്കോർ എംഡി രജീഷ് മുഹമ്മദ്, ലുലു ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ, അൽ തയീബ് ഡയറക്ടർ റിയാദ് ജബ്ബാർ, ലുലു പ്രൈവറ്റ് ലേബൽ ഡയറക്ടർ ഷമീം സൈനുലാബ്ദീൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി.
ലുലു ഗ്രൂപ്പ്, ഫാബ്, ഹുവായ്, ഇൻഫോടെക്, ഇ ഹബ്ബ്, ഒപ്പാൽ ഓർബിറ്റ് തുടങ്ങിയവരായിരുന്നു സ്പോസൺസർമാർ. റീം ഐലൻഡിലെ വൈ ടവർ ബാഡ്മിന്‍റൺ കോർട്ടിലാണ് മത്സരങ്ങൾ നടത്തിയത്.