'ഈദ് വിത്ത് ഓർമ 2025' നടത്തി

പൊതുസമ്മേളനം ഓർമ ജനറൽ സെക്രട്ടറിയും ലോക കേരളസഭാംഗവും ആയ പ്രദീപ് തോപ്പിൽ ഉദ്ഘാടനം ചെയ്തു
Eid with orma 2025 held

'ഈദ് വിത്ത് ഓർമ 2025' നടത്തി

Updated on

ദുബായ്: ഓർമ ഖിസൈസ് മേഖല കുടുംബ സംഗമം 'ഈദ് വിത്ത് ഓർമ 2025' ദുബായ് ഖവനീജിലെ അൽ സുവൈദി ഫാമിൽ നടത്തി. പൊതുസമ്മേളനം ഓർമ ജനറൽ സെക്രട്ടറിയും ലോക കേരളസഭാംഗവും ആയ പ്രദീപ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ജമാൽ അദ്ധ്യക്ഷത വഹിച്ചു.

ഓർമ വൈസ് പ്രസിഡണ്ട്- നൗഫൽ പട്ടാമ്പി, മുൻ വൈസ് പ്രസിഡണ്ട്- ജയപ്രകാശ്, സംഘാടക സമിതി കൺവീനർ- ബിജുനാഥ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അരുൺ കെ വി, റിസപ്ക്ഷൻ കമ്മിറ്റി കൺവീനർ അൻവർ ഷാഹി, ജോയിന്‍റ് സെക്രട്ടറി- ജ്ഞാനശേഖരൻ, വൈസ് പ്രസിഡണ്ട്- ദീപ്തി, എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി അൻവർ സാദത്ത് സ്വാഗതവും മേഖല ജോയിന്‍റ് ട്രഷറർ സുൽഫത്ത് നന്ദിയും പറഞ്ഞു. 1200 ഓളം അംഗങ്ങൾ പങ്കെടുത്തു.

മേഖലയിലെ ഒൻപത് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളുടെ കലാപരിപാടികളും തിരുവാതിര, ഒപ്പന, മുട്ടിപ്പാട്ട്, നാടൻപാട്ട്, എന്നിവയും ജാസിം ജമാൽ അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി. സാഹിത്യ വിഭാഗത്തിന്‍റെ കീഴിൽ കുട്ടികളുടെ ചിത്രരചന, ലഹരി വിരുദ്ധ ക്യാമ്പയിൻ, ലഹരിക്കെതിരെ പ്രതിജ്ഞ എന്നിവയും നടത്തി. മലയാളം മിഷന്‍റെ സ്റ്റാൾ, നോർക്ക ക്ഷേമനിധി സ്റ്റാൾ എന്നിവയും സജ്ജീകരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com