
യുഎഇ - പാകിസ്ഥാൻ വിമാന സർവീസുകൾ മേയ് 10 വരെ നിർത്തിവച്ച് എമിറേറ്റ്സ് എയർ ലൈൻ
ദുബായ്: യുഎഇ - പാകിസ്ഥാൻ വിമാന സർവീസുകൾ മേയ് 10 വരെ നിർത്തിവച്ച് എമിറേറ്റ്സ് എയർ ലൈൻ അറിയിച്ചു. പാകിസ്ഥാന്‍റെ വ്യോമാതിർത്തിയിലേക്കും വിമാനത്താവളങ്ങളിലേക്കുമുള്ള പ്രവേശനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് യുഎഇ യിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ മേയ് 10 ശനിയാഴ്ച വരെ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർ ലൈൻസ് അധികൃതർ വ്യക്തമാക്കിയത്.