
എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് നിരോധനം
ദുബായ്: ഒക്ടോബർ 1 മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി എമിറേറ്റ്സ് എയർലൈൻ അധികൃതർ അറിയിച്ചു. നിലവിൽ പ്രത്യേക നിബന്ധനകളോടെ എമിറേറ്റ്സ് യാത്രക്കാർക്ക് ഒരു പവർ ബാങ്ക് കൊണ്ടുപോകാൻ അനുവാദമുണ്ട്, ബാറ്ററി അമിതമായി ചാർജ് ചെയ്യുകയോ കേടാകുകയോ ചെയ്താൽ, അത് 'തെർമൽ റൺ അവേ'യ്ക്ക് കാരണമായേക്കാമെന്ന് എമിറേറ്റ്സ് മുന്നറിയിപ്പ് നൽകി.
അങ്ങനെ വന്നാൽ വേഗത്തിലും അനിയന്ത്രിതമായും താപനില ഉയരും. ചൂട് പരിധി വിട്ട് ഉയർന്നാൽ അഗ്നി ബാധ, സ്ഫോടനം, വിഷ വാതകങ്ങളുടെ വ്യാപനം എന്നിവക്ക് കാരണമാകുമെന്ന് എയർ ലൈൻ അധികൃതർ മുന്നറിയിപ്പ് നൽകി.