ദുബായ്: എമിറേറ്റിലെ ബിസിനസ് ബേ, അൽ സഫ സൗത്ത് സാലിക് ടോൾ ഗേറ്റുകൾ നവംബർ മാസത്തോടെ പ്രവർത്തനക്ഷമമാവുമെന്ന് അധിതൃതർ അറിയിച്ചു. ഇതോടെ ദുബായ് നിരത്തുകളിലെ സാലിക് ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയരും. പുതിയ ടോൾ ഗേറ്റുകളിൽ നിന്ന് 2.734 ബില്യൺ ദിർഹത്തിന്‍റെ വരുമാനം പ്രതീക്ഷിക്കുന്നതായി സാലിക് കമ്പനി അറിയിച്ചു.
ബിസിനസ് ബേ ഗേറ്റിൽ നിന്ന്2.265 ബില്യൺ ദിർഹവും അൽ സഫ സൗത്തിൽ നിന്ന് 469 മില്യൺ ദിർഹവുമാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ടോൾ ഗേറ്റുകൾ വഴിയുള്ള ഗതാഗതത്തിൽ 7 മുതൽ 8 ശതമാനം വരെ വർധന ഉണ്ടാവുമെന്നും സാലിക് കമ്പനി വ്യക്തമാക്കി.
പുതിയ സാലിക് ഗേറ്റുകൾ വരുന്നതോടെ ദുബായ് നിരത്തുകളിലെ ഗതാഗത കുരുക്കിന് ശമനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാലിക് കമ്പനി ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.