തൊഴിലാളികൾക്കായി കായികമേള സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ

വ്യത്യസ്ത രാജ്യക്കാരായ തൊഴിലാളികൾ പങ്കെടുത്തു
labours sport meet

കായികമേള സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ

Updated on

ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ സമാപനത്തോടനുബന്ധിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് കായിക വിഭാഗത്തിന്‍റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി 'സ്പോർട്സ് ഫോർ ഓൾ' എന്ന പേരിൽ കായികമേള നടത്തി.

അൽ ത്വവാർ ലേക്ക് പാർക്ക്-4 ൽ നടന്ന മേളയിൽ വിവിധ കമ്പനികളിൽ നിന്നുള്ള വ്യത്യസ്ത രാജ്യക്കാരായ നിരവധി തൊഴിലാളികൾ പങ്കെടുത്തു. ജി.ഡി.ആർ.എഫ്.എ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ലേബർ റെഗുലേഷൻ സെക്റ്റർ അസിസ്റ്റന്‍റ് ഡയറക്റ്റർ കേണൽ ഒമർ മത്വർ അൽ മുസൈന തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

തൊഴിലാളികൾക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും ഓട്ടമത്സരത്തിൽ പങ്കുചേർന്നത് ആവേശകരമായി.ഓട്ടം, ഫുട്ബോൾ, ടെന്നീസ്, ബാസ്ക്കറ്റ്ബോൾ തുടങ്ങി വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് അധികൃതർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.ആരോഗ്യകരമായ തൊഴിലിട സംസ്‌കാരം വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജി.ഡി.ആർ.എഫ്.എ സ്പോർട്സ് ദിനം സംഘടിപ്പിച്ചത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com