
മലയാളം മിഷൻ ദുബായ് പഠന കേന്ദ്രത്തിന്‍റെ പ്രവേശനോത്സവം
ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്‍റെ 109–ാമത് പഠനകേന്ദ്രത്തിന്‍റെ പ്രവേശനോത്സവം 2025 കവിയും റേഡിയോ കേരളം വാർത്താവതാരകനുമായ കുഴൂർ വിൽസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ്, സാമൂഹിക പ്രവർത്തകരായ നവാസ്, മഹേഷ്, മനോജ്, അൽ ഖൂസ് മേഖലാ കോ-ഓർഡിനേറ്റർ ജോജു, ജോയിന്‍റ് കൺവീനർ നജീബ് അമ്പലപ്പുഴ എന്നിവർ പ്രസംഗിച്ചു. ബാബുരാജ് ഉറവ് ആദ്യ ക്ലാസ് നയിച്ചു.