ദുബായിൽ നിന്ന് അബുദാബിയിലെത്താൻ 30 മിനിറ്റ്; അതിവേഗ പാത പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ

മണിക്കൂറിൽ 350 കിലോമീറ്റർ വേഗത.
etihad rail announces high-speed rail link from dubai to abu dhabi in 30 minutes
ദുബായിൽ നിന്ന് അബുദാബിയിലെത്താൻ 30 മിനിറ്റ്; അതിവേഗ പാത പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
Updated on

ദുബായ്: ഗതാഗത തിരക്കും അസ്ഥിര കാലാവസ്ഥയും യാത്ര വൈകിപ്പിക്കുമെന്ന ആശങ്കകൾക്ക് വിരാമമാവുന്നു.ദുബായിൽ നിന്ന് അബുദാബിയിലെത്താൻ ഇനി മുപ്പത് മിനിറ്റ് മാത്രം മതിയാകും. അബുദാബിയെയും ദുബായെയും ബന്ധിപ്പിക്കുന്ന അതിവേഗ പാസഞ്ചർ ട്രെയിൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ അര മണിക്കൂർ കൊണ്ട് ദുബായിൽ നിന്ന് തലസ്ഥാനത്തെത്താം.

യുഎഇ യുടെ ദേശിയ റെയിൽവേ ലൈനായ ഇത്തിഹാദ് റെയിലാണ് പദ്ധതി നടപ്പാക്കുന്നത്. അതിവേഗ ട്രെയിൻ മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ അറിയിച്ചു.

ഇത്തിഹാദ് റെയിൽ അൽ ഫയ ഡിപ്പോയിൽ സംഘടിപ്പിച്ച ഈ പദ്ധതി പ്രഖ്യാപന ചടങ്ങിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായിലെ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ പങ്കെടുത്തു.

ഇത്തിഹാദ് റെയിൽ ഈ പദ്ധതിയുടെ വികസനത്തിനും പ്രവർത്തനത്തിനും മേൽനോട്ടം വഹിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com