
ഇത്തിഹാദ് റെയിൽ നിർമാണം: ഷാർജയിൽ പ്രധാന റോഡുകൾ വെള്ളിയാഴ്ച അടച്ചിടുന്നു
ഷാർജ: യുഎഇയുടെ ദേശീയ റെയിൽ ലൈനായ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ നിർമാണത്തിനായി ഷാർജ യൂണിവേഴ്‌സിറ്റി പാലത്തിന് സമീപമുള്ള പ്രധാന റോഡുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
മലിഹ സ്ട്രീറ്റിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി ബ്രിഡ്ജിന് സമീപമുള്ള റോഡുകൾ ഓഗസ്റ്റ് 15 വെള്ളിയാഴ്ച അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ഗതാഗത സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കാനും ഷാർജ ആർടിഎ അഭ്യർഥിച്ചു.