ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചു

ഓഗസ്റ്റ് 30 ശനിയാഴ്ച വരെ രണ്ട് മാസത്തേക്ക് ഈ റോഡുകളിലൂടെ ഗതാഗതം സാധ്യമാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Etihad Rail project: Major roads in Sharjah closed for 2 months

ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചു

Updated on

ഷാർജ: ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി ഷാർജയിലെ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചതായി ഷാർജ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഷാർജ യൂണിവേഴ്സിറ്റി പാലത്തിന് സമീപമുള്ള മലീഹ റോഡിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകളാണ് അടച്ചത്.

ഓഗസ്റ്റ് 30 ശനിയാഴ്ച വരെ രണ്ട് മാസത്തേക്ക് ഈ റോഡുകളിലൂടെ ഗതാഗതം സാധ്യമാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈവർമാർ ബദൽ വഴികൾ ഉപയോഗിക്കാനും ഗതാഗത സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർഥിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com