പ്രവാസി വ്യവസായി ഡോ. വിജയൻ കരിപ്പൊടി രാമൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
Expatriate businessman Dr. Vijayan Karipodi Raman passes away

ഡോ. വിജയൻ കരിപ്പൊടി രാമൻ

Updated on

ദുബായ്: ഇന്ത്യൻ‌ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനും ഗൾഫ് മേഖലയിലെ പ്രമുഖ ഐടി സ്ഥാപനമായ എംടെക് ഗ്രൂപ്പിന്‍റെ സ്ഥാപക ഡയക്ടറുമായ കാസർകോട് ഉദുമ സ്വദേശി ഡോ. വിജയൻ കരിപ്പൊടി രാമൻ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1993ലാണ് യുഎഇ ആസ്ഥാനമായി എംടെക് ഗ്രൂപ്പ് സ്ഥാപിച്ചത്.

‌കഴിഞ്ഞ 32 വർഷമായി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് അടക്കം വിവിധ പ്രവാസി അസോസിയേഷനുകളിലെ നിറസാന്നിധ്യമായിരുന്നു. നാട്ടിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം കൊച്ചിയിലെ സ്വവസതിയിലെ പൊതുദർശനത്തിനു ശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിക്കും.

ഭാര്യ: മാലിനി വിജയൻ, മക്കൾ: നിതിൻ വിജയൻ (സിനിമാ-പരസ്യ സംവിധായകൻ, നിഖിൽ വിജയൻ (എംടെക് ഡയറക്ടർ, മരുമകൾ: മൃദുല മുരളി (നടി, സംരംഭക)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com