അന്താരാഷ്ട്ര യുവജന ഫോറത്തിൽ പ​ങ്കെടുക്കാൻ പ്രവാസി യുവാവിന് ക്ഷണം

ഇറ്റാലിയൻ സർക്കാരിന്‍റെയും യുനെസ്കോയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ഫോറം ലോകമെമ്പാടുമുള്ള യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര വേദിയാണ്
Expatriate youth invited to participate in International Youth Forum

മുഹമ്മദ് നാഫിഹ്

Updated on

ദുബായ്: യുഎഇയിലെ മലയാളി പ്രവാസി യുവാവിന് അന്താരാഷ്ട്ര യുവജന ഫോറത്തിൽ പ​ങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അജ്‌മാനിൽ പ്രവാസിയായ മുഹമ്മദ് നാഫിഹ് ചുങ്കത്താണ് ​ ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര യുവജന ഫോറത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്​.

യുനെസ്കോയുടെ മാൻ ആൻഡ്​ ദി ബയോസ്ഫിയർ പ്രോഗ്രാമിന്‍റെ ഭാഗമായി മേയ് 18 മുതൽ 22 വരെ ഇറ്റലിയിലെ റോസോളിന മാരെയിൽ നടക്കുന്ന മൂന്നാമത് ഗ്ലോബൽ എംഎബി യൂത്ത് ഫോറത്തിലാണ് ഇദ്ദേഹം പ​ങ്കെടുക്കുക. ഇറ്റാലിയൻ സർക്കാരിന്‍റെയും യുനെസ്കോയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ഫോറം ലോകമെമ്പാടുമുള്ള യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര വേദിയാണ്.

logo
Metro Vaartha
www.metrovaartha.com