പൊതുമാപ്പ് അവസരം പ്രവാസികൾ വേണ്ട വിധം ഉപയോഗപ്പെടുത്തണം; ഇന്ത്യൻ കോൺസുലേറ്റ് ലേബർ-വെൽഫയർ കോൺസുൽ

പൊതുമാപ്പ് അവസരം പ്രവാസികൾ വേണ്ട വിധം ഉപയോഗപ്പെടുത്തണമെന്നും, കാലാവധിയുടെ അവസാനം വരെ കാത്ത് നിൽക്കരുതെന്നും ബിജേന്ദ്ര സിംഗ് ആവശ്യപ്പെട്ടു
Expatriates should use the amnesty opportunity properly; Indian Consulate Labour-Welfare Consul
പൊതുമാപ്പ് അവസരം പ്രവാസികൾ വേണ്ട വിധം ഉപയോഗപ്പെടുത്തണം; ഇന്ത്യൻ കോൺസുലേറ്റ് ലേബർ-വെൽഫയർ കോൺസുൽ
Updated on

ദുബായ്: യുഎഇ സർക്കാർ അനുവദിച്ച പൊതുമാപ്പ് അവസരം പ്രവാസികൾ വേണ്ട വിധം ഉപയോഗപ്പെടുത്തണമെന്നും, കാലാവധിയുടെ അവസാനം വരെ കാത്ത് നിൽക്കരുതെന്നും ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ-വെൽഫയർ കോൺസുൽ ബിജേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.

പിൽസ് (പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി) യുഎഇ ചാപ്റ്റർ ദുബായിൽ എംഎസ്എസുമായി സഹകരിച്ചു നടത്തിയ പൊതുമാപ്പ് ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. പിൽസ് യുഎഇ പ്രസിഡന്‍റ് കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു.

ഉത്ബയെ സിവിൽ ഡിഫൻസ് മാനേജർ മേജർ മർവാൻ അൽ കമാലി, നബദ് അൽ ഇമാറാത് ബോർഡ് മെമ്പർ മുഹമ്മദ് അസിം മുഖ്യാതിഥികളായി പങ്കെടുത്തു. അൽജസീറ ട്രാവൽസ് ഉടമ ജാസർ പാക്കിനി അർഹരായ പൊതുമാപ്പപേക്ഷകർക്ക് സൗജന്യമായി വിമാന ടിക്കറ്റുകൾ നൽകി.

നോർക്ക ഡയറക്ടർ കുഞ്ഞഹമ്മദ്, എംഎസ്എസ് പ്രസിഡന്‍റ് അബ്ദുൽ അസീസ്, സാമൂഹ്യ പ്രവർത്തക ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. അഭിഭാഷകരായ അസീസ് തോലേരി, അനിൽ കൊട്ടിയം, സനാഫിർ, ഹാഫിസ്, ബക്കർ അലി, ഗിരിജ എന്നിവർ പൊതുമാപ്പപേക്ഷകർക്കു നിയമോപദേശം നൽകി.

അഡ്വ. നജ്മുദ്ദീൻ പിൽസിന്‍റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി. അഡ്വ. മുഹമ്മദ്‌ സാജിദ് പരിപാടി നിയന്ത്രിച്ചു. സജിൽ ഷൗക്കത്ത്, നാസർ ഊരകം, മുത്തലിഫ്, അരുൺ രാജ്, മുഹമ്മദ് അക്ബർ, നാസർ, അബുല്ലൈസ്, നിസ്താർ നേതൃത്വം നൽകി. പിൽസ് സെക്രട്ടറി നിഷാജ് ഷാഹുൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ബിജു പാപ്പച്ചൻ നന്ദിയും പറഞ്ഞു.

കേരള ഹൈകോടതി അഭിഭാഷകനായ അഡ്വ. ഷാനവാസ്‌ കാട്ടകത്തിന്‍റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ് ) നാട്ടിലും വിദേശത്തുമായി പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി നിരവധി നിയമ സഹായ പദ്ധതികൾ നടത്തുന്ന സംഘടനയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com