ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി നൽകുന്ന സേവനങ്ങളുടെ ഫീസ് തവണകളായി അടക്കാൻ സൗകര്യം ഒരുങ്ങുന്നു. ഷോപ്പിങ്ങ്,സാമ്പത്തിക ആപ്പായ ടാബിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. അടുത്ത ആഴ്ച മുതൽ ആർ ടി എ യുടെ കിയോസ്കുകളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് ദുബായ് ആർ ടി എ ഡിജിറ്റൽ സർവീസ് ഡയറക്ടർ മീറ അൽ ഷെയ്ഖ് പറഞ്ഞു.
വാഹന-ഡ്രൈവിങ്ങ് ലൈസൻസ് പുതുക്കൽ,പിഴ അടക്കൽ തുടങ്ങിയവക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. രാജ്യത്ത് സേവന ഫീസ് തവണകളായി അടക്കാൻ സൗകര്യം ഏർപ്പെടുത്തുന്ന ആദ്യ സ്ഥാപനങ്ങളിൽ ഒന്നാണ് ആർ ടി എ എന്ന് മീറ അൽ ഷെയ്ഖ് വ്യക്തമാക്കി.
ആർ ടി എ ക്ക് 30 കിയോസ്‌ക്കുകളാണ് ഉള്ളത്. ഇവയിലൂടെ ഒരു മിനിറ്റിനുള്ളിൽ സേവനം പൂർത്തീകരിക്കാൻ ഉപയോക്താവിന് സാധിക്കും. ആഗോളതലത്തിൽ നാല്പത്തിനായിരത്തിലേറെ ബ്രാൻഡുകളും ചെറുകിട ബിസിനസ് സംരംഭകരും ടാബി ആപ്പ് ഉപയോഗിക്കുന്നുണ്ട്. യു എ ഇ ക്ക് പുറമെ സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ടാബി പ്രചാരത്തിലുണ്ട്.