വ്യാജ ടിക്കറ്റുകൾ: എമിറേറ്റ്സ് എയർലൈൻസ് ഓൺലൈൻ പരസ്യങ്ങൾ നിർത്തിവച്ചു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ മുന്നറിയിപ്പ്
Fake tickets: Emirates Airlines suspends online advertising

വ്യാജ ടിക്കറ്റുകൾ: ഓൺലൈൻ പരസ്യങ്ങൾ താൽക്കാലികമായി നിർത്തിവച്ച് എമിറേറ്റ്സ് എയർലൈൻസ്

Updated on

ദുബായ്: വ്യാജ ടിക്കറ്റുകൾ വിൽക്കുന്ന സമൂഹ മാധ്യമ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഓൺലൈൻ പരസ്യങ്ങൾ കമ്പനി താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം വ്യാജ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാനോ വ്യക്തിഗത വിവരങ്ങൾ പങ്കിടാനോ അനധികൃത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പലപ്പോഴും ഔദ്യോഗിക എമിറേറ്റ്‌സ് വെബ്‌സൈറ്റ് അനുകരിച്ചാണ്‌ തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ നിർമിക്കുന്നത്. ലിങ്കുകൾ, ബ്രാൻഡഡ് ദൃശ്യങ്ങൾ, വ്യാപാര മുദ്രകൾ എന്നിവ വ്യാജമായി ഉപയോഗിച്ചാണിത് ഇങ്ങനെ ചെയ്യുന്നതെന്നും എമിറേറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com