യുഎഇയിൽ നിയമവിരുദ്ധ താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ഫെഡറൽ അതോറിറ്റി

അനധികൃത താമസക്കാരെ ജോലിക്ക് നിയമിച്ചാൽ 50,000 ദിർഹം പിഴയും തടവും
Federal authority steps up action against illegal residents in UAE

യുഎഇയിൽ നിയമവിരുദ്ധ താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ഫെഡറൽ അതോറിറ്റി

Updated on

അബുദാബി: യുഎഇയിലെ നിയമവിരുദ്ധ താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി. അനധികൃത താമസക്കാർക്കെതിരായ നടപടികളുടെ ഭാഗമായി ഐസിപി സംഘങ്ങൾ വിവിധ ഇടങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്. ശരിയായ രേഖകളില്ലാതെയോ താമസ നിയമങ്ങൾ ലംഘിച്ചോ യുഎഇയിൽ താമസിക്കുന്ന വ്യക്തികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്യുക എന്നതാണ് പരിശോധനകളുടെ ലക്ഷ്യം.

പൊതുമാപ്പ് കാലയളവ് അവസാനിച്ചതിന് ശേഷം ജനുവരിയിൽ യുഎഇയിൽ വിവിധ നിയമലംഘനങ്ങൾക്ക് ആറായിരത്തോളം പേരെ അറസ്റ്റ് ചെയ്തു, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി 270 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. അറസ്റ്റിലായവരിൽ 93% പേരെയും ഇതിനകം നാടുകടത്തിയിട്ടുണ്ട്.

അനധികൃത താമസക്കാരെ സഹായിക്കുകയോ ജോലിക്കെടുക്കുകയോ ചെയ്യുന്നവർക്ക് 50,000 ദിർഹം വരെ പിഴയും തടവും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ലഭിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com