പ്രവാസികൾക്കായി 'പ്രോസ്​പെര' സേവിങ്സ് അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്

Federal Bank launches 'Prospera' savings account for expatriates
പ്രവാസികൾക്കായി 'പ്രോസ്​പെര' സേവിംഗ്‌സ് അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്
Updated on

ദുബായ്: പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ട്​ പ്രോസ്​പെര എന്ന പേരിൽ പുതിയ എൻആർഇ സേവിങ്​സ്​ അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്​. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്‍ററി ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എയർപോർട്ട് ലോഞ്ച്, ഡെബിറ്റ് കാർഡ് ഉപയോഗത്തിന് റിവാർഡ് പോയിന്‍റ്​ തുടങ്ങി പ്രവാസികൾക്കായി നിരവധി ആനുകൂല്യങ്ങൾ​ ഉൾപ്പെടുന്നതാണ്​ പ്രോസ്പര സേവിങ്സ്​ അക്കൗണ്ടെന്ന്. ഫെഡറൽ ബാങ്ക്​ മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ കെ.വി.എസ്. മണിയൻ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഗൾഫ് മേഖലയിലെ പ്രവാസി സമൂഹവുമായി ഫെഡറൽ ബാങ്കിനുള്ള സുദൃഢമായ ബന്ധത്തെക്കുറിച്ചും കഴിഞ്ഞ പതിനേഴു വർഷമായി യു.എ.ഇയിൽ ഫെഡറൽ ബാങ്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇടപാടുകാരുടെ ആവശ്യങ്ങൾക്കും മാറുന്ന സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഉത്പന്നങ്ങളും സേവനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്‍.ആര്‍.ഐ ഗൾഫ് ബിസിനസിന്‍റെ വലിയ പങ്കും യു എ ഇ യിൽ നിന്നായതുകൊണ്ട് ഫെഡറല്‍ ബാങ്കിന്‍റെ പ്രധാനപ്പെട്ട ഒരു മാര്‍ക്കറ്റാണ് യു.എ.ഇ.എന്ന് ബാങ്കിന്‍റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ഡെപ്പോസിറ്റ്‌സ്, വെല്‍ത് ആന്‍ഡ് ബാന്‍കാ കണ്‍ട്രി മേധാവിയുമായ ജോയ് പി.വി വ്യക്തമാക്കി.

ഫെഡറൽ ബാങ്കിന്‍റെ മൊബൈൽ ബാങ്കിങ് പ്ലാറ്റ്​ഫോമായ ഫെഡ്‌ മൊബൈൽ വഴി പ്രവാസികൾക്ക് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്‍റ്​ സ്‌കീം (പി.ഐ.എസ്) അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ബ്രാഞ്ച് ബാങ്കിങ്​ ഹെഡുമായ ഇക്ബാൽ മനോജ് നിർവഹിച്ചു. ഈ സൗകര്യമുപയോഗിച്ച് പ്രവാസികൾക്ക് ഓഹരിവിപണിയിൽ നിക്ഷേപം നടത്താം. അബുദാബിയിലെ ചീഫ് റെപ്രസന്‍റേറ്റീവ് ഓഫീസർ അരവിന്ദ് കാർത്തികേയൻ, ദുബായിലെ ചീഫ് റെപ്രസെന്‍റേറ്റീവ് ഓഫീസർ ഷെറിൻ കുര്യാക്കോസ് എന്നിവരും വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ ഫെഡറൽ ബാങ്ക്​ മേധാവിയായി ചുതലയേറ്റ ശേഷമുള്ള കെ.വി.എസ് മണിയന്‍റെ ആദ്യ ഗൾഫ് സന്ദർശനത്തിന്‍റെ ഭാഗമായാണ് വാർത്താസമ്മേളനം നടത്തിയത്. ഫെഡറൽ ബാങ്കിന്‍റെ ഇടപാടുകാരുടെ യോഗത്തിലും കെ.വി.എസ് മണിയൻ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com