

ഫൈൻ ടൂൾസിന്‍റെ സ്ഥാപനങ്ങൾ ഇനി മുതൽ മരക്കാർ ഹോൾഡിങ്‌സിന് കീഴിൽ
ദുബായ്: ബിൽഡിങ് മെറ്റീരിയൽ രംഗത്തെ യുഎഇയിലെ പ്രമുഖ ഗ്രൂപ്പായ ഫൈൻ ടൂൾസിന്‍റെ സ്ഥാപനങ്ങൾ ഇനി മുതൽ മരക്കാർ ഹോൾഡിങ്‌സിന് കീഴിൽ പ്രവർത്തിക്കുമെന്ന് കമ്പനി ഉടമകളായ വി.കെ. ശംസുദ്ധീൻ, വി.കെ. അബ്ദുൽ ഗഫൂർ, വി.കെ. അബ്ദുൽ സലാം എന്നിവർ അറിയിച്ചു.
തങ്ങളുടെ പിതാവിന്‍റെ പേരിൽ ആരംഭിച്ചതാണ് മരക്കാർ ഹോൾഡിങ്‌സെന്ന് ഇവർ വ്യക്തമാക്കി.
ഫൈൻ ടൂൾസിന്‍റെ ഇരുപത്തി ഒൻപതാമത് ഔട്ട്ലെറ്റ് ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനമാരംഭിച്ചു. അൽ ഷിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. കാസിം ഷോറൂം ഉദ്ഘാടനം ചെയ്തു. ഫൈൻ ടൂൾസ് സാരഥികളായ വി.കെ. ശംസുദ്ധീൻ, വി.കെ. അബ്ദുൽ ഗഫൂർ, വി.കെ. അബ്ദുൽ സലാം എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.