
സൗദി: റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം ആറ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് തീപിടിത്തമുണ്ടായത്. ആറ് മലയാളികളിൽ രണ്ടു പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ട് മലയാളികളെ തിരിച്ചറിയാനായിട്ടില്ല. ഇവരെ കൂടാതെ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും അപകടത്തിൽ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി ഇർഫാൻ, വളാഞ്ചേരി സ്വദേശി ഹക്കീം എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സ്ഥലത്തുണ്ട്.