ദുബായ് മറീനയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; 3,800 പേരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയം

താമസക്കാർ സുരക്ഷിതർ
Fire breaks out in high-rise building in Dubai Marina

ദുബായ് മറീനയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; 3,800 പേരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയം

Updated on

ദുബായ്: മറീനയിലെ ബഹുനില താമസ-വാണിജ്യ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം നിയത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. 764 അപ്പാർട്ടുമെന്‍റുകളിൽ നിന്ന് 3,820 താമസക്കാരെയും പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.

ഒഴിപ്പിക്കപ്പെട്ട താമസക്കാർക്ക് വൈദ്യശാസ്ത്രപരവും മാനസികവുമായ പിന്തുണ നൽകുന്നതിനായി ആംബുലൻസ് ടീമുകളും മെഡിക്കൽ സ്റ്റാഫും സ്ഥലത്തെത്തിയിരുന്നു. തീപിടിത്തമുണ്ടായ വിവരം ലഭിച്ച ഉടൻ തന്നെ ഫയർ ട്രക്കുകളും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനം തുടങ്ങി.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് 67 നില കെട്ടിടത്തിലെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. മറീന പിന്നാക്കിളിന് തീപിടിക്കുന്നത് ഇതാദ്യമായല്ല. 2015 മെയ് 25 ന്, ഒരു ഫ്ലാറ്റിലെ അടുക്കളയിൽ നിന്ന് തീ പടർന്ന് കെട്ടിടത്തിന്‍റെ 47-ാം നിലയിൽ അഗ്നിബാധ ഉണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com