
അജ്മാനിൽ തീപിടുത്തം
അജ്മാൻ: അൽ നുഐമിയയിലെ ഒഴിഞ്ഞുകിടന്ന വീട്ടിൽ തീപിടിത്തം ഉണ്ടായി. ആളപായമില്ലെന്നും കാര്യമായി നാശനഷ്ടങ്ങൾ ഇല്ലെന്നും അജ്‌മാൻ പൊലീസ് അറിയിച്ചു.
നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായതെന്ന് അജ്മാൻ സിവിൽ ഡിഫൻസിന് ഉച്ചയോടെയാണ് റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘവും പൊലീസ് പട്രോൾ വിഭാഗവും സ്ഥലത്തെത്തി തീ അണച്ചു.