അബുദാബിയിൽ ആദ്യ ഡ്രോൺ പാഴ്‌സൽ ഡെലിവറി പരീക്ഷണം വിജയകരം

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍ററും ചേർന്നാണ് പരീക്ഷണത്തിന്‍റെ മേൽനോട്ടം
First drone parcel delivery trial in Abu Dhabi successful

അബുദാബിയിൽ ആദ്യ ഡ്രോൺ പാഴ്‌സൽ ഡെലിവറി പരീക്ഷണം വിജയകരം

Updated on

അബുദാബി: അബുദാബിയിൽ ആദ്യത്തെ ഡ്രോൺ പാഴ്‌സൽ ഡെലിവറിയുടെ പരീക്ഷണം വിജയകരമായി. വിഞ്ച് അധിഷ്ഠിത സംവിധാനം ഉപയോഗിച്ചാണ് ഡ്രോൺ വഴി പാഴ്‌സൽ എത്തിച്ചത്. ഖലീഫ സിറ്റിയിലാണ് പരീക്ഷണം നടത്തിയത്. ഒരു പോസ്റ്റ് ഓഫീസിൽ നിന്നാണ് പാഴ്‌സൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. അബുദാബി ഇൻവെസ്റ്റ്മെന്‍റ് ഓഫീസിന്‍റെ പിന്തുണയോടെ ഏവിയേഷൻ ടെക്നോളജി സ്ഥാപനമായ LODD ഉം ലോജിസ്റ്റിക്സ് ഹോൾഡിംഗ് ഗ്രൂപ്പ് 7X ഉം ചേർന്നാണ് ഇത് സാധ്യമാക്കിയത്.

"നമ്മുടെ വ്യോമാതിർത്തിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻഗണന നൽകും. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഭാവിയിലേക്കുള്ള ചുവട് വെയ്പ്പ് നടത്തുന്നത്," ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍ററിലെ ഏവിയേഷൻ ട്രാൻസ്‌പോർട്ട് ഡിവിഷൻ ഡയറക്ടർ ഹുമൈദ് സബർ അൽ ഹമേലി പറഞ്ഞു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍ററും ചേർന്നാണ് പരീക്ഷണത്തിനുള്ള മേൽനോട്ടം വഹിച്ചത്.

"ആഗോള നവീകരണ കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന, അത്യാധുനിക ലോജിസ്റ്റിക് സാങ്കേതികവിദ്യകളുടെ വിജയത്തിൽ അഭിമാനിക്കുന്നു,"- ADIO യിലെ SAVI ക്ലസ്റ്റർ മേധാവി ഒമ്രാൻ മാലെക് പറഞ്ഞു. അബുദാബിയിലുടനീളം ഡ്രോൺ ഡെലിവറി സംവിധാനം വിന്യസിക്കാനുള്ള വിശാലമായ പദ്ധതിയുടെ ആദ്യ ഘട്ടമായാണ് പരീക്ഷണ പാഴ്‌സൽ ഡെലിവറി നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com