റമദാൻ മാസത്തിലെ ആദ്യ പകുതി: 375 അനധികൃത അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

നിയമവിരുദ്ധ ഉത്പന്നങ്ങള്‍ കൊണ്ടുപോകാനും വില്‍ക്കാനും ഉപയോഗിച്ച നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
first half of ramadan: dubai police arrest 375 illegal immigrants

റമദാൻ മാസത്തിലെ ആദ്യ പകുതി: 375 അനധികൃത അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

Updated on

ദുബായ്: റമദാൻ മാസത്തിലെ ആദ്യ പകുതിയില്‍, 375 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കളും വ്യാജ വസ്തുക്കളും വിറ്റതിനാണ് തെരുവ് കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധ ഉത്പന്നങ്ങള്‍ കൊണ്ടുപോകാനും വില്‍ക്കാനും ഉപയോഗിച്ച നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. 'യാചകരില്‍ നിന്ന് മുക്തമായ നല്ല സമൂഹം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ദുബായ് പൊലീസ് നടത്തുന്ന 'ഭിക്ഷാടന പോരാട്ടം' ക്യംപയിനിന്‍റെ ഭാഗമായാണ് ഈ നടപടി.

പൊതു സുരക്ഷ ഉറപ്പുവരുത്തുക, പൊതു ഇടങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയും ഈ ക്യംപയിനിന്‍റെ ലക്ഷ്യങ്ങളാണ്.

സാധനങ്ങൾ വാങ്ങുന്നതിന് ലൈസന്‍സുള്ള സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com