അബുദാബി : പ്രഥമ ഹെൽത്ത് കെയർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിൽ അബുദാബി ,അഹല്യ മെഡിക്കൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി. അബുദാബി ഡ്രീംസ് ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫൈനൽ മത്സരത്തിൽ എൽ എൽ എച്ച് ഹോസ്പിറ്റൽ അബുദാബിയെ പരാജയപ്പെടുത്തിയാണ് അഹല്യ മെഡിക്കൽ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ടൂർണമെന്‍റിൽ യു എ ഇ യിലെ ആശുപത്രികൾ, ഫാർമസി ഗ്രൂപ്പുകൾ, ഫാർമ കമ്പനികൾ,മെഡിക്കൽ സെന്‍ററുകൾ,ലബോറട്ടറി ഗ്രൂപ്പുകൾ തുടങ്ങിയവർ പങ്കെടുത്തു. ഹാഷിം ,സജീഷ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.