First phase of renovation of Dubai Marinas Marine Transport Terminal completed

ദുബായ് മറീനയിലെ മറൈൻ ട്രാൻസ്‌പോർട്ട് കാത്തിരിപ്പ് കേന്ദ്രം: നവീകരണത്തിന്‍റെ ആദ്യ ഘട്ടം പൂർത്തിയാക്കി ദുബായ് ആർടിഎ

ദുബായ് മറീനയിലെ മറൈൻ ട്രാൻസ്‌പോർട്ട് കാത്തിരിപ്പ് കേന്ദ്രം: നവീകരണത്തിന്‍റെ ആദ്യ ഘട്ടം പൂർത്തിയാക്കി ദുബായ് ആർടിഎ

മറീന പ്രൊമെനേഡ്, മറീന ടെറസ്, മറീന വാക്ക്, മറീന മാൾ, മറീന മാൾ 1 എന്നീ അഞ്ച് സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നു
Published on

ദുബായ്: മറീനയിലെ മറൈൻ ട്രാൻസ്‌പോർട്ട് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ആദ്യ ഘട്ട നവീകരണം പൂർത്തിയാക്കിയതായി ദുബായ് ആർ ടി എ അറിയിച്ചു.

മറീന പ്രൊമെനേഡ്, മറീന ടെറസ്, മറീന വാക്ക്, മറീന മാൾ, മറീന മാൾ 1 എന്നീ അഞ്ച് സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നു. നവീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതും സമഗ്രമായ സൗകര്യങ്ങൾ ഉള്ളതുമാണ്. പരമ്പരാഗത മര അബ്രകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള വാസ്തു വിദ്യാ രീതിയാണ് നിർമാണത്തിന് അവലംബിച്ചിട്ടുള്ളത്.

മറീന മാൾ, സമീപത്തുള്ള താമസ കേന്ദ്രങ്ങൾ, അടുത്തുള്ള മെട്രോ, ട്രാം സ്റ്റേഷനുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് ഈ സ്റ്റേഷനുകളിൽ നിന്ന് നേരിട്ടെത്താൻ സാധിക്കും.

ഉപയോക്തൃ സംതൃപ്തി അറിയുന്നതിന് നടത്തിയ സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായത്.

സൗജന്യ വൈ-ഫൈ, ഓഡിയോ അനൗൺസ്‌മെന്റ് സിസ്റ്റം, സമുദ്ര ഗതാഗത ഷെഡ്യൂളുകളെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുന്ന ഡിസ്‌പ്ലേ സ്‌ക്രീനുകൾ എന്നിവ സ്റ്റേഷനുകളുടെ സവിശേഷതകളാണെന്ന് ആർ‌ടി‌എയുടെ പൊതുഗതാഗത ഏജൻസിയിലെ മറൈൻ ട്രാൻസ്‌പോർട്ട് ഡയറക്ടർ ഖലഫ് ബൽഗാസൂസ് അൽ സറൂണി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com