
ദുബായ്: യുഎഇയിൽ ഞായറാഴ്ച വരെ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച യുഎഇയിൽ പല സ്ഥലങ്ങളിലും മഴ പെയ്യാനും സാധ്യതയുണ്ട്. ഏറ്റവും ഉയർന്ന പകൽ താപനില അടുത്ത അഞ്ച് ദിവസങ്ങളിൽ 23º സെൽഷ്യസ് മുതൽ 26º സെൽഷ്യസ് വരെയായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.
അബുദാബിയിലെയും ദുബായിലെയും ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം രാവിലെ കനത്ത മഴ പെയ്തു. ദുബായ് ഇന്‍റർനാഷണൽ എയർപോർട്ട്, അൽ റാഷിദിയ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ദുബായ് സ്ട്രെച്ച് എന്നിവിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. അബുദാബി അൽ ദഫ്ര മേഖലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് റോഡിൽ വെള്ളം കയറിയിരുന്നു.