
പ്രദീപ്
ദുബായ്: ഓർമ കൂട്ടായ്മയിലെ അംഗവും ദുബായ് ഡിഐപി യിലുള്ള പ്രീമിയർ കമ്പനിയിലെ മുൻ ജീവനക്കാരനുമായ പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിളിമംഗലം സ്വദേശി പരിയക്കാട് വീട്ടിൽ പ്രദീപ് (43) നാട്ടിൽ അന്തരിച്ചു. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോയതിന് ശേഷം രോഗബാധിതനായി ചികിത്സയിലായിരുന്നു.
ദുബായിലെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു . ഓർമയുടെ അൽഖൂസ് മേഖലയിലെ ഡി ഐ പി 2 യൂണിറ്റ് അംഗമായിരുന്നു.
പ്രദീപിന്‍റെ മരണത്തിൽ ഓർമ അനുശോചനം അറിയിച്ചു. ഭാര്യ: പ്രഭിത. മക്കൾ: വൈഷ്ണവ (6) വൈദേഹി(രണ്ടര).