
ഈദ് അൽ അദ്ഹ: യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ചതുർദിന അവധി
ദുബായ്: യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ അവധികൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
രാജ്യത്തെ മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ജൂൺ 5 വ്യാഴാഴ്ച (ദുൽഹജ്ജ് 9) മുതൽ ജൂൺ 8 ഞായറാഴ്ച (ദുൽഹജ്ജ്12) വരെ അവധിയായിരിക്കും.
ജൂൺ 9 തിങ്കളാഴ്ച മുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.