

വിജയികൾക്കുള്ള ട്രോഫി ബെസ്റ്റ് ഗോൾഡ് മാനേജിങ് ഡയറക്റ്റർ സമീർ അനാച്ഛാദനം ചെയ്തു.
ദുബായ്: വിക്ടറി പൈക്ക പ്രിമിയർ ലീഗ് സീസൺ 2ന്‍റെ വിജയികൾക്കുള്ള ട്രോഫി ബെസ്റ്റ് ഗോൾഡ് മാനേജിങ് ഡയറക്റ്റർ സമീർ അനാച്ഛാദനം ചെയ്തു. ദേര ഹമറിയയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ ടീമുകളുടെ ഉടമകളും ജിസിസി വിക്ടറി ഭാരവാഹികളും പങ്കെടുത്തു.
ജനുവരി 31ന് ദുബായ് സ്പോർട്സ് സിറ്റിയിലെ റിയൽ മാഡ്രിഡ് അക്കാഡമിയിലാണ് ഫുട്ബോൾ ഫെസ്റ്റ് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.