ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

ബോയ്‌സ്‌, ഗേള്‍സ്‌ വിഭാഗങ്ങളിലെ വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ സ്വര്‍ണ നാണയം, കാഷ്‌ അവാര്‍ഡ്‌, മെഡലുകള്‍ എന്നിവ സമ്മാനിച്ചു
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

ചടങ്ങ്‌ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.

Updated on: 

ഷാര്‍ജ: ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷയില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന്‌ ഉന്നത വിജയം നല്‍കിയ വിദ്യാര്‍ഥികള്‍ക്കുള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. ചടങ്ങ്‌ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹീം, ജോയിന്‍റ്‌ ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാര്‍ എന്‍.ടി., ജോയിന്‍റ്‌ ട്രഷറര്‍ അനില്‍ലാല്‍ പുരുഷോത്തമന്‍, മാനെജിങ് കമ്മിറ്റി അംഗങ്ങളായ അഭിലാഷ്‌ രത്‌നാകരന്‍, റോയ്‌ മാത്യു, ജാഫര്‍ കണ്ണാട്ട്‌, കെ.കെ. താലിബ്, അനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍മാരായ പ്രമോദ്‌ മഹാജന്‍, വിജിമോന്‍ ഇയ്യപ്പന്‍, വൈസ്‌ പ്രിന്‍സിപ്പല്‍മാരായ രാജീവ്‌ മാധവന്‍, ഷിഫിന നസ്‌റുദ്ദീന്‍, ഹെഡ്‌മിസ്‌ട്രസ്‌മാരായ താജുന്നിസ ബഷീര്‍, ദീപ്‌തി മേരി ടോംസി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളും മാനെജിങ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന്‌ ബോയ്‌സ്‌, ഗേള്‍സ്‌ വിഭാഗങ്ങളിലെ വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ സ്വര്‍ണ നാണയം, കാഷ്‌ അവാര്‍ഡ്‌, മെഡലുകള്‍ എന്നിവ സമ്മാനിച്ചു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്‍റെ ചരിത്രത്തിലാദ്യമായി പത്താം തരത്തില്‍ 99.6% മാര്‍ക്ക്‌ നേടി മുഹമ്മദ്‌ നഷ്‌വനും 99.4% മാര്‍ക്കു നേടി നയന്‍ മനേഷും പ്ലസ്‌ടു കൊമേഴ്‌സില്‍ 98.8% ശതമാനം മാര്‍ക്ക് നേടി ജെറിന്‍ ജോര്‍ജും സയന്‍സില്‍ 98.2% മാര്‍ക്കു നേടി അഭിനന്ദ്‌ സ്‌മിതയുമാണ് ചരിത്ര വിജയം നേടിയത്.

logo
Metro Vaartha
www.metrovaartha.com