
ഈസ്റ്റർ തിരുകർമങ്ങൾ: ജബൽ അലി ദേവാലയങ്ങളിലേക്ക് സൗജന്യ ബസ് സർവീസ്
ദുബായ്: ഈസ്റ്റർ തിരുകർമങ്ങൾ നടക്കുന്ന ജബൽ അലിയിലെ ദേവാലയങ്ങളിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി അറിയിച്ചു.
ഏപ്രിൽ 18 മുതൽ 20 വരെയുള്ള വാരാന്ത്യത്തിൽ, ജബൽ അലി പള്ളി സമുച്ചയത്തിലേക്ക് പോകാൻ സൗജന്യ ബസ് ഉപയോഗിക്കാമെന്ന് ദുബായ് ആർടിഎ വ്യക്തമാക്കി.
രാവിലെ 8 മുതൽ രാത്രി 8 വരെ ബസുകൾ സർവീസ് നടത്തും. എനർജി മെട്രോ സ്റ്റേഷനിൽ നിന്ന് ജബൽ അലിയിലെ പള്ളി സമുച്ചയത്തിലേക്ക് സർവീസ് ഉണ്ടാകും. ഔദ് മേത്ത മെട്രോ സ്റ്റേഷനിൽ നിന്ന് അൽപം നടന്നാൽ യാത്രികർക്ക് ജബൽ അലി പള്ളികളിലേക്കുള്ള ബസ് സർവീസ് ഉപയോഗപ്പെടുത്താൻ സാധിക്കും.