
ദുബായി സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലേക്ക് സൗജന്യ ടിക്കറ്റുകൾ
ദുബായ്: കമ്മ്യൂണിറ്റി വർഷാചരണത്തിന്‍റെ ഭാഗമായി ദുബായിൽ എത്തിയ സന്ദർശകർക്ക് ഗ്ലോബൽ വില്ലെജിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് ഗ്ലോബൽ വില്ലേജും ചേർന്നാണ് ഈ സംരംഭം നടപ്പിലാക്കിയത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ഹത്ത അതിർത്തി വഴിയും എത്തിയ യാത്രക്കാർക്കാണ് ടിക്കറ്റുകൾ സമ്മാനിച്ചത്.
ഇത്തരം സംരംഭങ്ങൾ സന്ദർശകരുടെ യാത്ര സമ്പന്നമാക്കുകയും ദുബായുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.