ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ഫ്രീഹോൾഡ് താമസ-വാണിജ്യ പദ്ധതിക്ക് തുടക്കം

വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട്എബൗട്ട് മുതൽ വാട്ടർ കനാൽ വരെ നീളുന്ന 128 പ്ലോട്ടുകളും അൽ ജദ്ദാഫിലെ 329 പ്ലോട്ടുകളും ഇതിൽ ഉൾപ്പെടുന്നു
Freehold residential-commercial project launched on Dubais Sheikh Zayed Road

ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ഫ്രീഹോൾഡ് താമസ-വാണിജ്യ പദ്ധതിക്ക് തുടക്കം

Updated on

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ആദ്യത്തെ താമസ- വാണിജ്യ വികസന പദ്ധതിക്ക് തുടക്കമായി. 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ 60 നിലകളുള്ള ബഹുനില കെട്ടിടമാണ് എഎ ടവർ എന്ന പേരിൽ നടപ്പാക്കുന്ന ഫ്രീ ഹോൾഡ് ലാൻഡ്മാർക്ക് പ്രോജക്റ്റ്.

ഇതിൽ 195 വൺ ബെഡ് റൂം ഫ്ലാറ്റുകളും 198 ടു ബെഡ് റൂം ഫ്ലാറ്റുകളും 3 ത്രീ ബെഡ് റൂം ഫ്ലാറ്റുകളും ഉൾപ്പെടെ 369 താമസ യൂണിറ്റുകൾ ഉണ്ട്. 26 ഓഫീസ് സ്ഥലങ്ങളും 5 റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

ജനുവരി 19 ന് ഷെയ്ഖ് സായിദ് റോഡിലും അൽ ജദ്ദാഫ് പ്രദേശത്തുമുള്ള 457 പ്ലോട്ടുകൾ ഫ്രീഹോൾഡ് ഉടമസ്ഥാവകാശത്തിന് യോഗ്യമാണെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റ് പ്രഖ്യാപിച്ചിരുന്നു.

വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട്എബൗട്ട് മുതൽ വാട്ടർ കനാൽ വരെ നീളുന്ന 128 പ്ലോട്ടുകളും അൽ ജദ്ദാഫിലെ 329 പ്ലോട്ടുകളും ഇതിൽ ഉൾപ്പെടുന്നു. ഷെയ്ഖ് സായിദ് റോഡ് അതിന്‍റെ പ്രധാന സ്ഥലത്തും ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ , ബുർജ് ഖലീഫ, ദുബായ് മാൾ, ദുബായ് വേൾഡ് ട്രേഡ് സെന്‍റർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് സായിദ് റോഡ് വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട പ്രദേശമാണ്.

ഉടമകൾക്ക് അവരുടെ താത്പര്യത്തിന് അനുസൃതമായി വൺ ബെഡ് റൂം-ടു ബെഡ് റൂംഫ്ലാറ്റുകൾ യോജിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. എ എ ടവറിലെ താമസ അപ്പാർട്ടുമെന്റുകളുടെ വില 2.932 ദശലക്ഷം ദിർഹം മുതൽ 5.4 ദശലക്ഷം ദിർഹം വരെയാണ് - ചതുരശ്ര അടിക്ക് ശരാശരി 3,544 മുതൽ 4,578 ദിർഹം വരെയാണ് വില ഈടാക്കുന്നത്. ഓഫീസ് ഇടങ്ങളുടെ വില 2.232 ദശലക്ഷം ദിർഹത്തിനും 7 ദശലക്ഷം ദിർഹത്തിനും ഇടയിലാണ്. 12.136 ദശലക്ഷം മുതൽ 25 ദശലക്ഷം ദിർഹം വരെയാണ് റീട്ടെയിൽ സ്റ്റോറുകളുടെ വില. താമസ യൂണിറ്റുകൾക്ക് 28 ശതമാനം ഡൗൺ പേയ്മെന്‍റ് നൽകേണ്ടി വരും. തുടർന്ന് 6 ശതമാനം വീതമുള്ള 12 ത്രൈമാസ പേയ്‌മെന്‍റുകൾ നൽകിയാൽ മതിയാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com