യുഎഇയിലെ പ്രവാസികൾക്ക് ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രം: അപേക്ഷ സമർപ്പണം ലളിതം

ഒക്റ്റോബർ 28നാണ് ഇന്ത്യൻ സർക്കാർ ആഗോളതലത്തിൽ ഇ - പാസ്‌പോർട്ട് സംവിധാനം ആരംഭിച്ചത്.
From now on, expatriates in Amethi will only have e-passport: Application submission made simple

യുഎഇയിലെ പ്രവാസികൾക്ക് ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രം: അപേക്ഷ സമർപ്പണം ലളിതം

Updated on

ദുബായ്: യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇനിമുതൽ ഇ - പാസ്‌പോർട്ട് മാത്രമേ ലഭിക്കൂ എന്ന് ദുബായിലെ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു. ഇ - പാസ്‌പോർട്ടിൽ പാസ്‌പോർട്ട് ഉടമയുടെ ഡിജിറ്റലൈസ് ചെയ്ത വിവരങ്ങൾ അടങ്ങിയ ഒരു ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തും. ഇത് ഇമിഗ്രേഷൻ നടപടികൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സഹായിക്കുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോൺസൽ ജനറൽ സതീഷ് ശിവൻ വിശദീകരിച്ചു.

ഒക്റ്റോബർ 28നാണ് ഇന്ത്യൻ സർക്കാർ ആഗോളതലത്തിൽ ഇ - പാസ്‌പോർട്ട് സംവിധാനം ആരംഭിച്ചത്. പുതിയ സംവിധാനം വഴി അപേക്ഷകർക്ക് വിവരങ്ങൾ പൂരിപ്പിക്കാൻ രണ്ട് മിനിറ്റ് സമയം മാത്രം മതിയാകും. പഴയ പാസ്‌പോർട്ട് നമ്പർ നൽകുക, വെരിഫിക്കേഷൻ പൂർത്തിയാക്കുക, സമർപ്പിക്കുക, എന്നതാണ് നടപടി ക്രമമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് എ. അമർനാഥ് വ്യക്തമാക്കി.

ഇനിമുതൽ പാസ്‌പോർട്ട് പുതുക്കുന്ന എല്ലാവരും പുതുക്കിയ ജിപിഎസ്പി 2.0 പ്ലാറ്റ്‌ഫോം വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. പാസ്‌പോർട്ട് പുതുക്കുന്നതിനായി അടുത്ത ദിവസങ്ങളിലേക്ക് അപോയിമെന്‍റ് എടുത്തവർക്ക് ഇളവ് നൽകുമെന്ന് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു.

സർവീസ് പ്രൊവൈഡർമാർ വഴി പാസ്‌പോർട്ട് പുതുക്കുന്നതിന് അപേക്ഷാ ഫോമുകൾ ഇതിനകം പൂരിപ്പിച്ചവർക്ക് നിലവിലെ അപേക്ഷയുമായി മുന്നോട്ട് പോകാനോ, അല്ലെങ്കിൽ ഓൺലൈൻ പോർട്ടലിൽ വിവരങ്ങൾ പുതുക്കി പൂരിപ്പിക്കാനോ അവസരമുണ്ട്. നിലവിലെ അപേക്ഷയിൽ ഉറച്ചുനിൽക്കുന്നവർക്ക് പഴയ കടലാസ് പാസ്‌പോർട്ടും, വിവരങ്ങൾ ഓൺലൈനിൽ വീണ്ടും പൂരിപ്പിക്കുന്നവർക്ക് ഇ-പാസ്‌പോർട്ടും ലഭിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com