യുഎഇയിൽ ഇന്ധന വിലയിൽ കുറവ്

സൂപ്പർ 98 പെട്രോളിന്​ 2.63 ദിർഹമാണ്​ പുതിയ നിരക്ക്
Fuel prices drop in the UAE

യുഎഇയിൽ ഇന്ധന വിലയിൽ കുറവ്

Updated on

ദുബായ്: യുഎഇയിൽ നവംബർ മാസം ഇന്ധനവിലയിൽ കുറവുണ്ടാകും. കഴിഞ്ഞ മാസം നേരിയ വർധവ്​ രേഖപ്പെടുത്തിയ ശേഷമാണ്​ ഇപ്പോൾ കുറവുണ്ടായിരിക്കുന്നത്​.

സൂപ്പർ 98 പെട്രോളിന്​ 2.63 ദിർഹമാണ്​ പുതിയ നിരക്ക്​. കഴിഞ്ഞ മാസമിത്​ 2.77 ദിർഹമായിരുന്നു. 2.66 ദിർഹമായിരുന്ന സ്​പെഷ്യൽ 95 പെട്രോൾ നിരക്ക്​ 2.51 ദിർഹമായും 2.58ദിർഹമായിരുന്ന ഇപ്ലസ്​ 91 പെ​ട്രോൾ നിരക്ക്​ 2.44 ദിർഹമായും കുറഞ്ഞിട്ടുണ്ട്​. ഡീസലിന്​ പുതിയ നിരക്ക്​ 2.67 ദിർഹമാണ്​. ഒക്​റ്റോബറിൽ നിരക്ക്​ 2.71 ദിർഹമായിരുന്നു.

വെള്ളിയാഴ്ച അർധരാത്രി 12 മണി മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ആഗോള വിപണിയിലെ ക്രൂഡ്​ ഓയിൽ വിലയിലെ മാറ്റങ്ങൾ അനുസരിച്ചാണ്​ യുഎഇയിലും ഇന്ധന വില നിർണയ സമിതി ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്​. നിരക്ക്​ മാറ്റം ടാക്സി നിരക്കിലും പ്രതിഫലിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com