യുഎഇയിൽ മാർച്ച് മാസത്തെ ഇന്ധന വിലയിൽ നേരിയ കുറവ്

സൂപർ 98 പെട്രോളിന് ലിറ്ററിന് 2.73 ദിർഹമായിരിക്കും പുതിയ വില. ഫെബ്രുവരിയിൽ ഇത് 2.74 ദിർഹമായിരുന്നു
Fuel prices in the UAE drop slightly in March

യുഎഇയിൽ മാർച്ച് മാസത്തെ ഇന്ധന വിലയിൽ നേരിയ കുറവ്

Updated on

ദുബായ്: യുഎഇയിൽ മാർച്ച് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവുണ്ടാകും.മാർച്ച് മാസത്തെ ഇന്ധന വില വില നിർണയ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സൂപർ 98 പെട്രോളിന് ലിറ്ററിന് 2.73 ദിർഹമായിരിക്കും പുതിയ വില. ഫെബ്രുവരിയിൽ ഇത് 2.74 ദിർഹമായിരുന്നു.

സ്‌പെഷ്യൽ 95ന് ലിറ്ററിന് 2.61 ദിർഹമായിരിക്കും പുതിയ വില. കഴിഞ്ഞ മാസം ഇത് 2.63 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95ന് 2.61 ദിർഹമാണ് പുതിയ വില.

കഴിഞ്ഞ മാസം 2.63 ദിർഹമായിരുന്നു. ഫെബ്രുവരിയിലെ 2.55 ദിർഹമിൽ നിന്ന് ഇ-പ്ലസ് പെട്രോൾ 2.54 ദിർഹമിന് ഈ മാസം ലഭ്യമാകും. ഡീസലിന് ലിറ്ററിന് 2.77 ദിർഹമായിരിക്കും പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് 2.82 ദിർഹമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com