രണ്ട് മാസത്തെ ഇടവേളക്ക് ശേഷം യുഎഇയിൽ ഇന്ധന വില കൂടി

യുഎഇയിലെ ജൂലൈ മാസത്തെ ഇന്ധന വില അധികൃതർ പ്രഖ്യാപിച്ചു
Fuel prices increase in UAE after two-month hiatus

രണ്ട് മാസത്തെ ഇടവേളക്ക് ശേഷം യുഎഇയിൽ ഇന്ധന വില കൂടി

Updated on

ദുബായ്: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ മാസത്തിൽ യുഎഇയിലെ ഇന്ധന വില വർധിക്കും. യുഎഇയിലെ ജൂലൈ മാസത്തെ ഇന്ധന വില അധികൃതർ പ്രഖ്യാപിച്ചു.

ഇറാൻ-ഇസ്രായേൽ സംഘർഷം, ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾ എന്നിവ മൂലം ജൂണിൽ ആഗോള എണ്ണവില ഉയർന്ന സാഹചര്യത്തിലാണ് യുഎഇയിലെ പെട്രോൾ വിലയും വർധിക്കുന്നത്.

ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുന്ന നിരക്കുകൾ (ഒരു ലിറ്ററിന്) ഇപ്രകാരം: സൂപർ 98 പെട്രോൾ -2.70 ദിർഹം. ജൂണിൽ 2.58 ദിർഹമായിരുന്നു നിരക്ക്. വർധന 12 ഫിൽസ്. സ്‌പെഷ്യൽ 95 പെട്രോൾ 2.58. ജൂണിൽ ഇത് 2.47 ആയിരുന്നു. വർധന 11 ഫിൽസ് ഇ-പ്ലസ് 91 പെട്രോൾ -2.51. ജൂണിൽ ഇത് 2.39 ആയിരുന്നു.12 ഫിൽസ് ജൂലൈയിലെ ഡീസൽ നിരക്ക് 2.63 ദിർഹം ആണ്. ജൂണിൽ ഇത് 2.45 ആയിരുന്നു. 19 ഫിൽസ് വർധനയാണ് ജൂലൈയിൽ ഉണ്ടായിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com