
യുഎഇയിൽ ഇന്ധന വിലയിൽ നേരിയ വർധന
യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധന വിലയിൽ നേരിയ വർധന. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.77 ദിർഹമാണ് ഒക്ടോബർ മാസത്തെ വില. സെപ്റ്റംബറിൽ ഇത് 2.70 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോളിന് 2.66 ദിർഹമാണ് പുതിയ നിരക്ക്. നേരത്തെയിത് 2.58 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ വില 2.51 ദിർഹമിൽ നിന്ന് 2.58 ദിർഹമായി ഉയർന്നു.