ഫുജൈറ ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയം പ്രവർത്തനം തുടങ്ങി

2050 ഓടെ കാർബൺ മലിനീകരണ മുക്ത രാജ്യമാകുക എന്നതാണ് യുഎഇയുടെ ലക്ഷ്യം.
Fujairah gas-fired power plant begins operations

ഫുജൈറ ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയം പ്രവർത്തനം തുടങ്ങി

Updated on

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയങ്ങളിലൊന്നായ ഫുജൈറയിലെ എഫ് 3 പവർ പ്ലാന്‍റ് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. 2.4 ജിഗാവാട്ട് ശേഷിയുള്ള എഫ്3 പവർ പ്ലാന്‍റിൽ നിന്ന് 3.8 ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകാനാവും..

2050 ഓടെ കാർബൺ മലിനീകരണ മുക്ത രാജ്യമാകുക എന്നതാണ് യുഎഇയുടെ ലക്ഷ്യം. എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, അബുദാബി നാഷണൽ എനർജി കമ്പനി, മറുബേനി കോർപറേഷൻ, മുബദല ഇൻവെസ്റ്റ്മെന്‍റ് കമ്പനി, ഹോകുറിക്കു ഇലക്ട്രിക് പവർ കമ്പനി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com