
ഫുജൈറ: യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ നിർദേശാനുസരണം ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ മേൽനോട്ടത്തിൽ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സും ഫുജൈറ ചാരിറ്റി അസോസിയേഷനും 'യുഎഇ സ്റ്റാൻഡ്‌സ് വിത് ലബനാൻ' ദുരിതാശ്വാസ കാമ്പയിൻ ഭാഗമായി 530 ടൺ ഭക്ഷണ സാധനങ്ങൾ സമാഹരിച്ചു.
പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ‍്യാന്‍റെയും വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ‍്യാൻ എന്നിവരുടെ നിർദേശമനുസരിച്ചാണ് ഈ യത്‌നം.
ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ ലബനൻ ജനതയെ പിന്തുണയ്ക്കുന്നത് യുഎഇയുടെ മാനുഷിക മൂല്യങ്ങളും ഐക്യദാർഢ്യത്തിന്‍റെ തത്വങ്ങളും ഉയർത്തിപ്പിടിക്കുന്ന സംരംഭമാണെന്ന് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ വർക് ഡയറക്ടർ സുഹൈൽ റാഷിദ് അൽ ഖാദി പറഞ്ഞു.