

ഫുജൈറ ഇന്ത്യ ഫെസ്റ്റ് 2026' ശനിയാഴ്ച
ദുബായ്: ഫുജൈറയിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്‍റെ നേതൃത്വത്തില്‍, ഇന്ത്യയുടെ സംസ്‌കാരത്തെ സമഗ്രമായി അവതരിപ്പിക്കുന്ന 'ഫുജൈറ ഇന്ത്യ ഫെസ്റ്റ് 2026' ജനുവരി 17ന് ഫുജൈറ എക്‌സ്‌പോ സെന്ററില്‍ നടക്കും. പരിപാടിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫ് അലിക്ക് 'ഫുജൈറ ജുവല്‍ അവാര്‍ഡ്' സമ്മാനിക്കും.പ്രവാസികളുടെയും സ്വദേശികളുടെയും സമൂഹ നിര്‍മ്മിതിക്കും സാമൂഹിക ക്ഷേമത്തിനും നല്‍കിയ സമഗ്ര സംഭാവനകളെ ആദരിച്ചുകൊണ്ടാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഫുജൈറ ഭരണ കുടുംബാംഗം ഷെയ്ഖ് മക്തൂം ബിന്‍ ഹമദ് അല്‍ ഷര്‍ഖിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
ഫുജൈറ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോക്ടര്‍ സുലൈമാന്‍ ജാസിം, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രീസ് (ഡയറക്ടര്‍,അഹമ്മദ് റൂഗ്ബാനി, ചേംബർ ഓഫ് കോമെഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ ജുമാ , പ്ലാനിങ് ഡിപ്പാര്‍ട്‌മെന്‍റ് ഡയറക്ടര്‍ മറിയം ഹാറൂണ്‍ എന്നിവരെയും ചടങ്ങിൽ ആദരിക്കും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന വേദികള്‍, സംഗീതാവിഷ്‌കാരങ്ങള്‍, വിവിധ രുചിഭേദങ്ങളിലുള്ള ഭക്ഷണപാനീയങ്ങള്‍ ഇവയെല്ലാം ഇന്ത്യ ഫെസ്റ്റിൽ സംഗമിക്കുമെന്ന് -പ്രസിഡന്‍റ് പുത്തൂർ റഹ്‌മാൻ,ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പിന്നണിഗായിക രഞ്ജിനി ജോസും സംഘവും സംഗീതനിശ അവതരിപ്പിക്കും.അഡ്വൈസർ അഡ്വ. നസീറുദ്ധീൻ - കൾച്ചറൽ സെക്രട്ടറി സുഭാഷ് , സെക്രട്ടറിമാരായ അബ്ദുൽ മനാഫ് ,നിഷാദ് , എന്നിവരും ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.