അബുദാബി: റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് ഫോറം 2024ൻ്റെ എട്ടാമത് എഡിഷനിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിൽ നിന്ന് ക്ഷണം ലഭിച്ചു.
ഒക്ടോബർ 29 മുതൽ 31 വരെയാണ് പരിപാടി. യുഎഇയിലേക്കുള്ള സൗദി അറേബ്യയുടെ മിഷൻ ഡെപ്യൂട്ടി ഹെഡ് സഊദ് ബിൻ സഅദ് അൽ ഉതൈബിയിൽ നിന്ന് വിദേശ കാര്യ മന്ത്രാലയത്തിലെ സഹ മന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്‌യാൻ അൽ നഹ്‌യാനാണ് ക്ഷണം സ്വീകരിച്ചത്.