ഫ്യൂച്ചർ വർക്ക്‌പ്ലേസ് പുരസ്‌കാരം ജിഡിആർഎഫ്എ ദുബായ്ക്ക്

ഇത്തവണ 22 വിഭാഗങ്ങളിലായി ലഭിച്ച 450ലധികം അപേക്ഷകൾ ഇരുപതിലധികം വിദഗ്ധരടങ്ങിയ സമിതി വിലയിരുത്തി
Future Workplace Award for GDRFA Dubai

ഫ്യൂച്ചർ വർക്ക്‌പ്ലേസ് പുരസ്‌കാരം ജിഡിആർഎഫ്എ ദുബായ്ക്ക്

Updated on: 

ദുബായ്: ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള ജിഡിആർഎഫ്എ ദുബായുടെ 'ഹാപ്പിയസ്റ്റ് വർക്ക് എൻവയൺമെന്‍റ്’ പദ്ധതിക്ക് പുരസ്‌കാരം. ഫ്യൂച്ചർ വർക്ക്‌പ്ലേസ് അവാർഡ്‌സ് 2026 ലെ മികച്ച ജീവനക്കാരുടെ ക്ഷേമപരിപാടിക്കുള്ള അംഗീകാരമാണ് ലഭിച്ചത്.

വിവിധ മേഖലകളിൽനിന്ന് അവസാന പട്ടികയിലെത്തിയ ഏഴ് പദ്ധതികളിൽ നിന്നാണ് ദുബായ് ഇമിഗ്രേഷന്‍റെ പദ്ധതിയെ തെരഞ്ഞെടുത്തത്.

ഇത്തവണ 22 വിഭാഗങ്ങളിലായി ലഭിച്ച 450ലധികം അപേക്ഷകൾ ഇരുപതിലധികം വിദഗ്ധരടങ്ങിയ സമിതി വിലയിരുത്തി. ജീവനക്കാരുടെ ശാരീരിക, മാനസിക, വൈകാരിക, സാമ്പത്തിക ക്ഷേമവും തൊഴിൽസംതൃപ്തിയിലെ പുരോഗതിയുമാണ് ഈ വിഭാഗത്തിലെ പ്രധാന മാനദണ്ഡങ്ങൾ.

മനുഷ്യരിലുള്ള നിക്ഷേപത്തിന് പ്രാധാന്യം നൽകുന്ന യു.എ.ഇയുടെയും ദുബായിയുടെയും കാഴ്ചപ്പാടാണ് അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് മാനവവിഭവശേഷി–ധനകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് അൽ അവൈം പറഞ്ഞു.

മികച്ച തൊഴിൽ അന്തരീക്ഷത്തിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സർക്കാർ സേവനങ്ങളുടെ നിലവാരവും ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

logo
Metro Vaartha
www.metrovaartha.com