'വോക്ക് ടു മാര്‍സ്' പദ്ധതിക്ക് അബുദാബിയിൽ തുടക്കം

ശാരീരികക്ഷമതയെ പിന്തുണയ്ക്കുക പ്രധാന ലക്ഷ്യം
Abu Dhabi walk to mars

'വോക്ക് ടു മാര്‍സ്' പദ്ധതിക്ക് തുടക്കം.

Updated on

അബുദാബി: യുഎഇയിൽ ശാരീരികക്ഷമതയെ പിന്തുണയ്ക്കുന്നതിനായുള്ള 'വോക്ക് ടു മാര്‍സ്' പദ്ധതിക്ക് തുടക്കം കുറിച്ചു. ഓപ്പണ്‍ മാസ്റ്റേഴ്‌സ് ഗെയിംസ് അബുദാബി 2026ന്‍റെ കൗണ്ട് ഡൗണിനു തുടക്കം കുറിച്ച ചടങ്ങിലായിരുന്നു പദ്ധതി പ്രഖ്യാപനം.

അബുദാബി ഇക്വിസ്ട്രിയന്‍ ക്ലബ്ബില്‍ നടത്തിയ ചടങ്ങില്‍ ഷെയ്ഖ് ത്വയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കെടുത്തു.

എല്ലാ പ്രായത്തിലുള്ളവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പരിപാടിക്കെത്തിയവര്‍ പ്രതീകാത്മകമായി ട്രെഡ് മില്ലില്‍ നടന്നാണ് ചടങ്ങ് അവസാനിപ്പിച്ചത്. ഓരോ ചുവടുകളും വ്യത്യാസമുണ്ടാക്കുന്നു എന്ന പ്രമേയത്തില്‍ എല്ലാ പ്രായക്കാരെയും ഉള്‍ക്കൊള്ളിച്ച് നടത്തത്തിനു പുറമേ, ഓട്ടവും നീന്തലും സൈക്ലിങ്ങും സംഘടിപ്പിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com