ജിസിസി കപ്പ് ഫുട്ബോൾ: മാൾട്ട, ഒമാൻ, ഷാർജ, അജ്‌മാൻ ക്ലബ്ബുകൾക്ക് ജയം

ഞായറാഴ്ച വൈകിട്ട് 6 മുതലാണ് സെമിഫൈനലുകളും ഫൈനലും
GCC cup football Dubai

ജിസിസി കപ്പ് ഫുട്ബോൾ: മാൾട്ട, ഒമാൻ, ഷാർജ, അജ്‌മാൻ ക്ലബ്ബുകൾക്ക് ജയം

Updated on

ദുബായ്: പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് പൊലീസിന്‍റെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിലിന്‍റെ സഹകരണത്തോടെ നടത്തുന്ന ജിസിസി കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ മാൾട്ട, ഒമാൻ, ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾക്ക് വിജയം.

സൗദി അറേബ്യയിലെ ബദർ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാൾട്ട ക്ലബ് ഡി സ്വാത് പരാജയപ്പെടുത്തിയത്. ടോപ് ടെൻ ഒമാൻ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറത്തെ തോൽപ്പിച്ചു. ഷാർജ സക്‌സസ് പോയിന്‍റ് കോളെജ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കോസ്റ്റൽ ട്രിവാൻഡ്രത്തെ പരാജയപ്പെടുത്തിയത്. അജ്‌മാൻ അൽ സബ ഹസ്‍ലേഴ്സ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ദുബായ് ഗോവൻസ് എഫ് സിയെ തോൽപ്പിച്ചു.

ശനിയാഴ്ചത്തെ മത്സരങ്ങൾ ദുബായ് പൊലീസ് ക്ലബ് സ്റ്റേഡിയത്തിൽ രാത്രി 8 ന് തുടങ്ങും. ഞായറാഴ്ച വൈകിട്ട് 6 മുതലാണ് സെമിഫൈനലുകളും ഫൈനലും. ചാംപ്യന്മാർക്ക് 25,000 ദിർഹവും റണ്ണേഴ്‌സ് അപ്പിന് 10,000 ദിർഹവുമാണ് സമ്മാനത്തുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com