
ദുബായ് ഹിൽസ് മാളിൽ ജിഡിആർഎഫ്എ ബോധവത്കരണ ക്യാംപ്
GDRFA
ദുബായ്: ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സംഘടിപ്പിക്കുന്ന ബോധവത്കരണ ക്യാംപ് 'For You, We Are Here' ജൂൺ 16 തിങ്കളാഴ്ച മുതൽ ദുബായ് ഹിൽസ് മാളിൽ.
രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന ഈ ക്യാംപിലൂടെ പൊതുജനങ്ങൾക്ക് വിവിധ വിസകൾ, 'അമർ അസിസ്റ്റന്‍റ്' പ്ലാറ്റ്‌ഫോം, സെന്‍റിമെന്‍റ് അനാലിസിസ് സേവനം എന്നിവയെക്കുറിച്ച് അറിയാൻ സാധിക്കും.
'കസ്റ്റമർ ഫസ്റ്റ്' എന്ന തത്വം അടിസ്ഥാനമാക്കി നടത്തുന്ന ക്യാംപ് ജൂൺ 20 വെള്ളിയാഴ്ച സമാപിക്കും. കുട്ടികൾക്കായി 'സലേം', 'സലാമ' എന്നീ പ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളുമായി ഒരു പ്രത്യേക വിനോദമേഖലയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സന്ദർശകർക്ക് സമ്മാനങ്ങളും നൽകും.