ജിഡിആർഎഫ്എ ദുബായും വാടക തർക്ക പരിഹാര കേന്ദ്രവും ധാരണാപത്രം ഒപ്പുവച്ചു

“മനുഷ്യർക്ക് പ്രഥമ പരിഗണന” എന്ന തത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കരാർ എന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
GDRFA Dubai and the Rent Dispute Resolution Centre sign MoU

ജിഡിആർഎഫ്എ ദുബായും വാടക തർക്ക പരിഹാര കേന്ദ്രവും ധാരണാപത്രം ഒപ്പുവച്ചു

Updated on

ദുബായ്: ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സും വാടക തർക്ക പരിഹാര കേന്ദ്രവും സേവനങ്ങളുടെ സംയോജനവും ജീവിത നിലവാരത്തിലെ മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പുവച്ചു. ധാരണ പ്രകാരം, ഉപയോക്തൃ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ വിവര കൈമാറ്റം, സംയുക്ത പദ്ധതികളുടെ വികസനം, നവീന ആശയങ്ങളുടെ പങ്കിടൽ, സേവനങ്ങളുടെ ഏകീകരണം, പൊതുജനങ്ങൾക്ക് സേവനങ്ങളെക്കുറിച്ച് ബോധവത്ക്കരണത്തിനുള്ള സംയുക്ത മാർക്കറ്റിങ് പ്രവർത്തനങ്ങൾ എന്നിവ നടത്തും.

“മനുഷ്യർക്ക് പ്രഥമ പരിഗണന” എന്ന തത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കരാർ എന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ഉപയോക്തൃ സന്തോഷവും ജീവിത നിലവാരവും മുൻനിർത്തി പരസ്പരം ബന്ധിപ്പിക്കപ്പെട്ട, സുഗമമായ സേവനങ്ങൾ നൽകാൻ ഈ സഹകരണം സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന്‍റെ തന്ത്രപരമായ ചുവടുവയ്പ്പാണ് ഈ ധാരണാപത്രമെന്നും ഡാറ്റയും വൈദഗ്ധ്യവും പങ്കുവയ്ക്കുന്നത് ദുബായുടെ നീതിയോടും സുതാര്യതയോടും ഉള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുമെന്നും വാടക തർക്ക കേന്ദ്രം ചീഫ് ജഡ്ജ് അബ്ദുൽ ഖാദർ മൂസ വ്യക്തമാക്കി.

ദുബായുടെ സമഗ്ര വികസന കാഴ്ചപ്പാടിനനുസൃതമായി ഡിജിറ്റൽ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തിയും സേവന കാര്യക്ഷമത വർധിപ്പിച്ചും സാമ്പത്തിക - സാമൂഹിക വളർച്ചയെ പിന്തുണയ്ക്കുന്നതിൽ ഈ സഹകരണം നിർണായകമാകുമെന്ന് ജനറൽ ഡയറക്റ്ററേറ്റ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com