തൊഴിലാളികൾക്കായി ദുബായ് ഇമിഗ്രേഷന്‍റെ ഈദ് ആഘോഷം; അതിഥികളായി ബോളിവുഡ് താരങ്ങൾ

ദുബായിയുടെ വികസനത്തിന് തൊഴിലാളികൾ നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് ആഘോഷം ഒരുക്കുന്നത്
GDRFA Eid celebration for workers with Bollywood stars

തൊഴിലാളികൾക്കായി ദുബായ് ഇമിഗ്രേഷന്‍റെ ഈദ് ആഘോഷം; അതിഥികളായി ബോളിവുഡ് താരങ്ങൾ

Updated on

ദുബായ്: ദുബായിലെ തൊഴിലാളികൾക്കായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മെഗാ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. 'ഒന്നിച്ച് ഈദ് ആഘോഷിക്കാം" എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടി നടക്കുന്നത്.

ദുബായിയുടെ വികസനത്തിന് തൊഴിലാളികൾ നൽകുന്ന സംഭാവനകൾ കണക്കിലെടുത്ത് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശമനുസരിച്ചാണ് ആഘോഷം ഒരുക്കുന്നത്.

ബോളിവുഡ് താരങ്ങളായ ഹീന പഞ്ചാൽ, താന്യ ദേശായി, അനേരി വജാനി, പ്രമുഖ ഇന്ത്യൻ ഗായകനും സംഗീതസംവിധായകനുമായ അങ്കുഷ് ഭരദ്വാജ്, ഗായിക സെൻജുതി ദാസ് എന്നിവർ അതിഥികളായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

ഒന്നാം പെരുന്നാളിന് അൽ ഖൂസ് മേഖലയിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10,000-ത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഈദ് ദിവസം വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടി, അർദ്ധരാത്രി വരെ നീണ്ടുനിൽക്കും.

അന്താരാഷ്ട്ര കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകൾ, സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന ഡിജെ സെറ്റുകൾ, സാംസ്കാരികവും കലാപരവുമായ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ആഗോള ടീമുകളുടെ പ്രകടനങ്ങൾ എന്നിവ ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടും.

പരിപാടിയിൽ കാണികളായി എത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ നൽകും. കാറുകൾ, സ്വർണ്ണ ബാറുകൾ, വിമാന ടിക്കറ്റുകൾ അടക്കം ലക്ഷക്കണക്കിന് ദിർഹത്തിന്‍റെ സമ്മാനങ്ങളാണ് നൽകുന്നത്.

തൊഴിലാളികൾക്കായി ഈദ്ഗാഹുകൾ

ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റുമായി സഹകരിച്ച്, ജിഡിആർഎഫ്എ ദുബായ് അൽ ഖൂസിൽ ഈദ് നമസ്കാരം സംഘടിപ്പിക്കും. 10,000-ത്തിലധികം വിശ്വാസികൾ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com