നിശ്ചയദാർഢ്യക്കാരുടെ ആഗോള കോൺഗ്രസിന് ഷാർജയിൽ തുടക്കം

എക്‌സ്‌പോ സെന്‍ററിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കോൺഗ്രസ് നടക്കുന്നത്.
Global Congress of the Determined begins in Sharjah

നിശ്ചയ ദാർഢ്യക്കാരുടെ ആഗോള കോൺഗ്രസിന് ഷാർജയിൽ തുടക്കം

Updated on

ഷാർജ: നിശ്ചയ ദാർഢ്യക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന യുഎഇയിലെ സന്നദ്ധ സംഘടനയായ ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസ് സംഘടിപ്പിച്ച 18-ാമത് ലോക കോൺഗ്രസിന് ഷാർജയിൽ തുടക്കമായി. ‘നമ്മൾ ഉൾച്ചേർക്കലാണ്’ (We Are Inclusion) എന്ന പ്രമേയത്തിൽ എക്‌സ്‌പോ സെന്‍ററിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കോൺഗ്രസ് നടക്കുന്നത്.

ഷാർജ ഭരണാധികാരിയും എസ്‌സിഎച്ച്എസ് ഓണററി പ്രസിഡന്‍റുമായ എച്ച്.എച്ച്. ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

ഇൻക്ലൂഷൻ ഇന്‍റർനാഷനൽ നാല് വർഷം കൂടുമ്പോൾ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഈ സമ്മേളനത്തിന് ഇതാദ്യമായാണ് ഒരു മധ്യപൂർവേഷ്യൻ-വടക്കൻ ആഫ്രിക്കൻ രാജ്യം ആതിഥേയത്വം വഹിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com