ഗ്ലോബൽ ഇൻവെസ്റ്റ് മീറ്റ്; ബഹറൈൻ മന്ത്രി തല സംഘം പങ്കെടുക്കും

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് സംഘത്തെ അയക്കാനുള്ള സന്നദ്ധത മന്ത്രിമാർ യോഗത്തിൽ അറിയിച്ചു.
global invest meet; bahrain ministerial delegation to participate
ഗ്ലോബൽ ഇൻവെസ്റ്റ് മീറ്റ്; ബഹറൈൻ മന്ത്രി തല സംഘം പങ്കെടുക്കും
Updated on

ദാവോസ്: കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറൈനിൽ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ബഹറൈൻ ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ് അൽ ഖലീഫയുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.

ബഹറൈൻ വാണിജ്യ വ്യവസായ മന്ത്രി ആദിൽ ഫക്രു, ബഹറൈൻ സുസ്ഥിര വികസന വകുപ്പ് മന്ത്രി നൂർ ബിന്ദ് അലി അൽ ഖലീഫ്, ബഹറൈൻ പ്രോപ്പർട്ടി കമ്പനി സി.ഇ.ഒ. ഷെയ്ഖ് അബ്ദുള്ള ബിൻ ഖലീഫ അൽ ഖലീഫ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും ചർച്ചയിൽപങ്കെടുത്തു.

അടുത്ത മാസം സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് സംഘത്തെ അയക്കാനുള്ള സന്നദ്ധത മന്ത്രിമാർ യോഗത്തിൽ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തിലേക്ക് വലിയ നിക്ഷേപം കൊണ്ടുവരുന്നതിനുള്ള വിജയകരമായ പ്രാരംഭ ചർച്ചയായിരുന്നു നടന്നതെന്ന് പി. രാജീവ് അറിയിച്ചു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി, എംഡി എസ്. ഹരികിഷോർ എന്നിവരും സംബന്ധിച്ചു. കൊച്ചിയിൽ ഫെബ്രുവരി 21, 22 തീയ്യതികളിലായാണ് ആഗോള നിക്ഷേപ ഉച്ചകോടി നടക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com